• Home
  • News
  • ആ​ഗോ​ള​ശ്ര​ദ്ധ​യി​ൽ യു.​എ.​ഇ; കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ നാ​ളെ തു​ട​ക്കം

ആ​ഗോ​ള​ശ്ര​ദ്ധ​യി​ൽ യു.​എ.​ഇ; കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ നാ​ളെ തു​ട​ക്കം

ഋഷി സുനകും മോദിയും അ​ട​ക്ക​മു​ള്ള​വ​രെ​ത്തും

ബൈ​ഡ​ൻ ഇ​ത്ത​വ​ണ​യി​ല്ല

ദു​ബൈ: മ​നു​ഷ്യ​രാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ ലോ​കം വ്യാ​ഴാ​ഴ്ച മു​ത​ൽ യു.​എ.​ഇ​യി​ൽ സം​ഗ​മി​ക്കും. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ർ​ഷി​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ 28ാം എ​ഡി​ഷ​ന്​​ (കോ​പ്​ 28) ദു​ബൈ​യി​ലെ സു​സ്ഥി​ര ന​ഗ​ര​മാ​യ എ​ക്സ്​​പോ സി​റ്റി​യാ​ണ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, കാ​ലാ​വ​സ്ഥ ധ​ന​കാ​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക്​ സാ​ക്ഷ്യം​വ​ഹി​ക്കും.

ചാ​ൾ​സ്​ രാ​ജാ​വ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​വി​ധ അ​റ​ബ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​നാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തും. ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ങ്ങ​ളി​ലും സ​മ്മേ​ള​ന​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.

യു​ക്രെയ്​ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്‍റ്​ റജബ് ത്വയ്യിബ്​ ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി എന്നിവരും ഉച്ചകോടിയുടെ ആദ്യ രണ്ട് ദിവസങ്ങളിലെത്തും. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും വെള്ളിയാഴ്ച വേദിയിലെത്തുന്നുണ്ട്​. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ ഒരേ വേദിയിലെത്തുന്നത്​ ഏറെ ശ്രദ്ധിക്കപ്പെടും​.

സ​മ്മേ​ള​ന​വേ​ദി ബ്ലൂ ​സോ​ൺ, ഗ്രീ​ൻ സോ​ൺ എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ളും സം​സാ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത്​ ബ്ലൂ ​സോ​ണി​ലാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ്​ ഈ ​വേ​ദി​യി​ൽ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ്​ ഈ ​സോ​ണി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഗ്രീ​ൻ സോ​ണി​ൽ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​തി​നാ​യി കോ​പ്​ 28 വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്​ പാ​സ്​ എ​ടു​ക്ക​ണം. കാ​ലാ​വ​സ്ഥ ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധി​ക്കാ​നും ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നു​മാ​യി ഇ​വി​ടെ പ്ര​ത്യേ​ക സ്ഥ​ലം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, വി​വി​ധ വൈ​ജ്ഞാ​നി​ക-​സം​വാ​ദ സെ​ഷ​നു​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും​വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഡി​സം​ബ​ർ 12 വ​രെ ഗ്രീ​ൻ സോ​ണി​ൽ അ​ര​ങ്ങേ​റും. വേ​ദി​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ന​വം​ബ​ർ 30 മു​ത​ൽ ര​ണ്ടാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ യാ​ത്ര​ക്ക്​ ദു​ബൈ ​മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​വു​മാ​വു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​നാ​യി മെ​ട്രോ​യു​ടെ സ​ർ​വി​സ്​ സ​മ​യം രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​രു മ​ണി​വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ക്കും. ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ൽ എ​ക്സ്​​പോ സി​റ്റി​യു​ടെ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ൽ ചി​ല​ത്​ സു​ര​ക്ഷാ ആ​വ​ശ്യ​ത്തി​നാ​യി അ​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദു​ബൈ മെ​ട്രോ​യു​ടെ റെ​ഡ്​ ലൈ​ൻ നേ​രി​ട്ട്​ എ​ക്സ്​​പോ സി​റ്റി​യി​ൽ എ​ത്താ​നു​ള്ള റൂ​ട്ടാ​ണ്. ഇ​തേ ലൈ​നി​ലാ​ണ്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ക്ക​മു​ള്ള​ത്. അ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ യാ​ത്ര എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. മെ​ട്രോ​ക്കു​ പു​റ​മെ പ​തി​നാ​യി​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ ടാ​ക്സി​ക​ളും ഈ ​കാ​ല​യ​ള​വി​ൽ ദു​ബൈ നി​ര​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തും.

അ​ബൂ​ദ​ബി ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് എ​ക്‌​സ്‌​പോ സി​റ്റി​യി​ലേ​ക്ക് ഷ​ട്ട്ൽ സ​ർ​വി​സ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ന​ൽ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ, കോ​പ്​ 28 പ്ര​സി​ഡ​ന്‍റും യു.​എ.​ഇ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി മ​ന്ത്രി​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വേ​ദി​യി​ലെ​ത്തി ചൊ​വ്വാ​ഴ്ച വി​ല​യി​രു​ത്തി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All