• Home
  • News
  • സൗദിയിൽ സ്‌കൂൾബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർഥിനികൾ മരിച്ചു

സൗദിയിൽ സ്‌കൂൾബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർഥിനികൾ മരിച്ചു

ദമാം : സൗദിയിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർഥിനികൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്‌റഫിയ ഡിസ്ട്രിക്ടിൽ സ്‌കൂൾ ബസും യുവാവ് ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

സഹോദരനൊപ്പം കാറിൽ സഞ്ചരിച്ച വിദ്യാർഥിനികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. കാർ ഡ്രൈവർക്കും ബസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All