• Home
  • News
  • 52-ാമത് ദേശീയദിനം : അബുദാബിയിൽ മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള ടാക്‌സികൾ വീണ്ട

52-ാമത് ദേശീയദിനം : അബുദാബിയിൽ മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള ടാക്‌സികൾ വീണ്ടും പുറത്തിറക്കി

1980 കളിലെ ഐക്കണിക് ടാക്സികളായിരുന്ന മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള ടാക്‌സികൾ 52-ാമത് ദേശീയദിനത്തിനോടനുബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ വീണ്ടും പുറത്തിറക്കി.

ഇപ്പോഴത്തെ സിൽവർ കളറിലുള്ള ടാക്സികളോട് കൂടെത്തന്നെ മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള 100 ഓളം ടാക്സികൾ മെയിൻ ലാൻഡിൽ സർവീസ് നടത്തുന്നുണ്ടെന്ന് അതോറിറ്റി പറഞ്ഞു.

ഈ മഞ്ഞയും വെള്ളയും നിറങ്ങൾ വളരെക്കാലം മുമ്പ് അബുദാബിയിലെ ടാക്സികളുടെ ബ്രാൻഡായിരുന്നു. 52-ാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇത് തിരികെ കൊണ്ടുവരുന്നത്, ”ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിലെ (ഐടിസി) പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അതീഖ് അൽ മസ്‌റൂയി പറഞ്ഞു.മഞ്ഞയും വെള്ളയും നിറമുള്ള ഹൈബ്രിഡ് ടാക്‌സികളാണെന്ന് മാത്രം ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ നിറങ്ങളുടെ ബ്രാൻഡിംഗ് കൂടാതെ ഇപ്പോഴത്തെ സിൽവർ ടാക്സികൾക്ക് സമാനമായ എല്ലാ സവിശേഷതകളും ഈ ടാക്സികൾക്കുണ്ട്.

ഈ ടാക്‌സികൾ ഭൂതകാലത്തിൽ നിന്ന് ഇന്നുവരെ സംഭവിച്ച മാറ്റങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ഈ ടാക്‌സികളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് അവരുടെ പഴയ ഓർമ്മകൾ വീണ്ടെടുക്കാനും പുതിയ തലമുറയ്ക്ക് ഭൂതകാലത്തിന്റെ ഒരു എത്തി നോട്ടം ലഭിക്കാനുമുള്ള അവസരമാണ് ഈ സംരംഭമെന്ന് അൽ മസ്‌റൂയി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All