• Home
  • News
  • ആകാശത്ത് വർണപ്പൊട്ടുകൾ നിറച്ച് ഖത്തർ ബലൂൺ ഫെസ്റ്റിവൽ 7 മുതൽ

ആകാശത്ത് വർണപ്പൊട്ടുകൾ നിറച്ച് ഖത്തർ ബലൂൺ ഫെസ്റ്റിവൽ 7 മുതൽ

ദോഹ : ആകാശത്ത് വർണക്കാഴ്ചകളുമായി ഖത്തർ ബലൂൺ ഫെസ്റ്റിവലിന് ഈ മാസം 7ന് കത്താറയിൽ തുടക്കമാകും. ഇത്തവണയും സന്ദർശകർക്കായി ബലൂൺ വിസ്മയം തീർക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ചെറുതും വലുതുമായ വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും ആകൃതിയിലുമുള്ള അൻപതിലധികം ഹോട്ട് എയർ ബലൂണുകളാണ്  പ്രദർശിപ്പിക്കുന്നത്. യുകെ, ലിത്വാനിയ, സ്‌പെയിൻ, ബൽജിയം, യുഎസ്, ബ്രസീൽ, അയർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹോട്ട് എയർ ബലൂണുകളാണ് പ്രദർശിപ്പിക്കുന്നത്. 

മേളയോട് അനുബന്ധിച്ച് വിനോദ പരിപാടികൾ, കുട്ടികൾക്കായി വ്യത്യസ്ത ഗെയിമുകൾ, ഭക്ഷണ-പാനീയ ശാലകൾ, അതിഥികൾക്കായി വിഐപി മജ്‌ലിസ് എന്നിവയുമുണ്ടാകും. രാത്രികളിൽ ആകാശത്തിന് തിളക്കമേകാൻ ഭീമൻ പട്ടങ്ങളുടെ പ്രദർശനവും ഉണ്ടാകും. മേളയിലെത്താൻ സൗകര്യപ്രദമായ ഇടം കൂടിയാണ് കത്താറ. മെട്രോയിലും സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും ഇവിടെത്താം. ഖത്തർ ടൂറിസത്തിന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. കഴിഞ്ഞ വർഷം ദോഹ തുറമുഖമായിരുന്നു വേദി. 

ഹോട്ട് എയർ ബലൂണുകളിൽ പ്രഭാത സവാരി നടത്താനുള്ള സൗകര്യവും ഇത്തവണയുണ്ട്. കാലാവസ്ഥ അനുസരിച്ചായിരിക്കുമിത്. ബലൂണിൽ സഞ്ചരിക്കാൻ താൽപര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാം. 

നിരക്ക്
499 റിയാൽ നൽകിയാൽ ഹോട്ട് എയർ ബലൂണിൽ സഞ്ചാരം നടത്താം. 2024 മാർച്ച് 31 വരെ ഈ അവസരം ലഭിക്കും. 7 മുതൽ 18 വരെയാണ് ബലൂൺ ഫെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക്: https://qatarballoonfestival.com/

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All