• Home
  • News
  • കുടുംബ താമസ, സന്ദർശക വിസ; മാനദണ്ഡങ്ങൾ വ്യക്​തമാക്കി ഖത്തർ

കുടുംബ താമസ, സന്ദർശക വിസ; മാനദണ്ഡങ്ങൾ വ്യക്​തമാക്കി ഖത്തർ

കുടുംബ താമസം കമ്പനി നൽകുമെങ്കിൽ 6000 റിയാൽ ശമ്പളക്കാർക്കും ഫാമിലി റസിഡൻസിക്ക്​ അപേക്ഷിക്കാം; സന്ദർശക വിസയിൽ ബന്ധുക്കൾക്ക്​ പ്രായപരിധിയില്ല, ഇൻഷുറൻസ്​ നിർബന്ധം 

ദോഹ: താമസ, സന്ദർശക വിസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്​തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക്​ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കികൊണ്ട്​ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്​. ഫാമിലി റെസിഡൻസി, സന്ദർശക വിസക്കായി മെട്രാഷ്​ രണ്ട്​ ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം.

കുടുംബ റെസിഡൻസി വിസക്കാർ

സ്വന്തം ​സ്​പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക്​ അപേക്ഷിക്ക​​ു​േമ്പാൾ ആൺ മക്കൾക്ക്​ 25ന് മുകളിൽ പ്രായമാവാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം. ആറിനും 18നുമിടയിൽ പ്രായമുള്ള മക്കൾ ഖത്തറിലോ, രാജ്യത്തിന്​ പുറത്തോ വിദ്യഭ്യാസം നൽകുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന്​ ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണം.  സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക്​ കുറഞ്ഞത്​ 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. 

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ്​ കുടുംബ വിസക്ക്​ അപേക്ഷിക്കാൻ കഴിയുക. ചുരുങ്ങിയത്​ 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. അല്ലാത്ത പക്ഷം, 6000 റിയാൽ ശമ്പളവും കമ്പനിയുടെ കീഴിൽ കുടുംബ താമസ സൗകര്യവുമുള്ളവർക്കും അപേക്ഷിക്കാം. ഇത്​ തൊഴിൽ കരാറിൽ വ്യക്​തമാക്കിയിരിക്കണം.

കുടുംബ സന്ദർശക വിസ

തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന്​ കുടുംബ സന്ദർശക വിസക്ക്​ അപേക്ഷിക്കാവുന്നതാണ്​. കുറഞ്ഞത്​ 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. കുടുംബ താമസ സൗകര്യവും ഉറപ്പാക്കണം. സ്​പോൺസർ ചെയ്യുന്ന വ്യക്​തിയുമായി അടുത്ത ബന്ധമുള്ളവരായിരിക്കണം സന്ദർശക വിസയിൽ വരുന്നത്​. മെട്രഷ്​ വഴി അപേക്ഷ സമർപ്പിക്കു​േമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത്​ (ഉദാ: പിതാവ്​, മാതാവ്​, ഭാര്യ, മക്കൾ, സഹോദരങ്ങൾ, പിതാമഹൻ, അമ്മാവൻ, ഭാര്യാ മാതാപിതാക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ സ്​പോൺസർ ചെയ്യാം). സന്ദർശക വിസയിലെത്തുന്നവർക്ക്​ പ്രായ നിബന്ധനകൾ ഇല്ല. അതേസമയം, ഖത്തറിൽ നിൽക്കുന്നത്​ വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാണ്​. പുതിയ നിർദേശങ്ങൾ പ്രാബല്ല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All