• Home
  • News
  • വാട്‌സാപ്പ് കാൾ : അഭ്യൂഹങ്ങൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു.

വാട്‌സാപ്പ് കാൾ : അഭ്യൂഹങ്ങൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു.

ദുബായ് ∙ യുഎഇയിൽ വാട്സാപ് കോളിന് അനുവാദം ലഭിച്ചുവെന്ന അഭ്യൂഹത്തിൽ വ്യക്തതയുമായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ). വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ടിആർഎ വ്യക്തമാക്കി. വാട്സാപ് കോളുകൾക്ക് അനുമതി ലഭിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികൾ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ടിആർഎയുടെ വിശദീകരണമെന്ന് ടിആർഎ അധികൃതരെ ഉദ്ധരിച്ച് എമിറാത് അൽ യോം റിപ്പോർട്ട് ചെയ്തു.

വൈഫൈ ഉപയോഗിച്ച് വാട്‌സാപ്പ് കോളുകൾ ചെയ്യാൻ സാധിച്ചുവെന്ന് പലരും ശനിയാഴ്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ആർ.എ. വിശദീകരണം നൽകിയത്. ഇത്തരത്തിലുള്ള സേവനങ്ങൾ രാജ്യത്തിന്റെ ടെലികോം നിയമങ്ങളുടെ ചട്ടക്കൂടിനകത്ത് നിൽക്കുന്നതാകണം.

യുഎഇയിലെ പ്രമുഖ വ്യവസായി ഖലാഫ് അൽ ഹബ്തോർ കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തിയിരുന്നു. യുഎഇ ടെലികോം അധികൃതർ വിഒഐപിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. യുഎഇയിലെ ജനങ്ങൾക്ക് വാട്സാപ്പ്, സ്കൈപ്പ് എന്നിവ ഉപയോഗിച്ച് സൗജന്യമായി ഫോൺ വിളിക്കാനുള്ള അവസരം നൽകണമെന്നും ഖലാഫ് അൽ ഹബ്തോർ പറഞ്ഞിരുന്നു.

അംഗീകൃത ലൈസൻസുള്ള സേവനദാതാക്കൾക്കാണ് വോയ്‌സ് സേവനങ്ങൾ നൽകാൻ അനുവാദമുള്ളത്. അതുകൊണ്ട് അത്തരം സേവനങ്ങൾ നൽകാനാഗ്രഹിക്കുന്ന കമ്പനികൾ ടെലികോം സേവനദാതാക്കളുമായി ബന്ധപ്പെടണമെന്നും ടി.ആർ.എ. വ്യക്തമാക്കി.

Related News