• Home
  • News
  • ‘പൊലീസ് സ്റ്റേഷൻ നിങ്ങളുടെ മൊബെലിൽ’; പുതിയ സാങ്കേതിക സംവിധാനവുമായി ദുബായ് പോലീസ്

Join Our Whatsapp News Group!

Get Latest Gulf Malayalam News Instantly On Your Phone.

‘പൊലീസ് സ്റ്റേഷൻ നിങ്ങളുടെ മൊബെലിൽ’; പുതിയ സാങ്കേതിക സംവിധാനവുമായി ദുബായ് പോലീസ്

ദുബായ്∙ കുറ്റകൃത്യങ്ങൾ കണ്ടാൽ അതിവേഗം പൊലീസിനെ അറിയിക്കാൻ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുക.

‘പൊലീസ് സ്റ്റേഷൻ നിങ്ങളുടെ മൊബെലിൽ’ എന്നു പേരിട്ട നൂതന സാങ്കേതിക സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ തത്സമയം ഈ പുതിയ മൊബൈൽ ആപ് വഴി പൊലീസിനെ അറിയിക്കാനാകും. ഏതുതരം പരാതികളും നിർദേശങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കഴിയുന്നതാണിത്. കയ്യെത്തും ദൂരത്ത് പൊലീസ് സ്റ്റേഷനെന്ന പ്രതീതി പൊതുജനത്തിന് ഇതുവഴി ലഭിക്കുമെന്ന് അധികൃതർ കരുതുന്നു.

പരാതിയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതോടൊപ്പം എളുപ്പത്തിലും അതിവേഗത്തിലും കേസുകൾ പൊലീസിനു മുന്നിൽ എത്തിക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. പ്രതികളെ സമയനഷ്ടം കൂടാതെ പിടികൂടാൻ ആകുമെന്നതും നേട്ടമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

പുതിയ തലമുറയെ അപകടത്തിലേക്ക് നയിക്കുന്ന കംപ്യൂട്ടർ ഗെയിമുകളും വെബ്സൈറ്റുകളും നിരീക്ഷിക്കാൻ ദുബായ് പൊലീസ് ഇ-പട്രോളിങ് ആരംഭിച്ചു. കുട്ടികളെ ആത്മഹത്യ, കൊലപാതകം, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ആസക്തി എന്നിവയ്ക്ക് ഇടയാക്കുന്ന കംപ്യൂട്ടർ ഗെയിമുകൾ ഉണ്ടെന്ന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ദുബായ് പൊലീസ് ഇലക്ട്രോണിക് നീരീക്ഷണം ഊർജിതമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

ദുബായ് സിഐഡി, ഐടി സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന നിരീക്ഷണത്തിനാണ് തുടക്കമിട്ടത്. ‘ഇന്റർനെറ്റ് അപകടങ്ങളും ഇ-ഗെയിം സൈറ്റുകളും’ എന്ന ശീർഷകത്തിൽ രക്ഷിതാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കംപ്യൂട്ടർ ഗെയിമുകൾക്ക് കുട്ടികൾ അടിമപ്പെടുന്നത് തടയണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

Related News

Entertainment

Business