• Home
  • News
  • സ്വന്തമായി ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഒരുങ്ങി ഖത്തർ

സ്വന്തമായി ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഒരുങ്ങി ഖത്തർ

ദോഹ: ഉപരോധത്തിന് ശേഷം വിവിധ മേഖലകളിൽ സ്വയം പര്യാപ്തത കൈവരിച്ച ഖത്തർ സ്വന്തമായി ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായി ഇലക്ട്രിക്‌ കാറുകള്‍ നിര്‍മിക്കാൻ ഒരുങ്ങുന്നതായി ഖത്തര്‍ ക്വാളിറ്റി ട്രേഡിംഗ് കമ്പനിയെ ഉദ്ധരിച്ച് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഒരു ജാപ്പനീസ് കന്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് ദോഹയില്‍ നടത്തുമെന്ന് ഖത്തര്‍ ക്വാളിറ്റി ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ മൂസ റമദാന്‍ അറിയിച്ചു.ഒരു വർഷത്തിനുളളിൽ കാറുകളുടെ ഉത്പാദനം തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.മുവാസലാത്തിന്റെ ഇലക്ട്രിക്‌ ബസുകള്‍ അടക്കം ചില ഇലക്ട്രിക്‌ വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഖത്തറിലെ നിരത്തുകളില്‍ ഓടുന്നുണ്ടെന്നും മൂസ റമദാന്‍പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക്‌ കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു. കഹറമ പാര്‍ക്കില്‍ ഇപ്പോള്‍ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ ഉണ്ട്.

അതേസമയം അടുത്ത വര്ഷം മുതല്‍ രാജ്യത്ത് ഇലക്ട്രിക്‌ കാറുകള്‍ ഇറക്കുമതി ചെയുമെന്ന് ബി.എം.ഡബ്ലിയു ഖത്തർ വിതരണക്കാരായ അല്‍ ഫര്‍ദാന്‍ ഓട്ടോമൊബൈല്‍സ് സീ.ഇ.ഓ രണ്ടു ദിവസം മുന്പ് അറിയിച്ചിരുന്നു.

Related News

Entertainment