• Home
  • News
  • ക്യു എൻ എ വെബ്‌സൈറ്റ് ഹാക്ക് കേസ് : അന്താരഷ്ട്ര നീതിന്യായ കോടതിക്ക് വിടുമെന്ന്

ക്യു എൻ എ വെബ്‌സൈറ്റ് ഹാക്ക് കേസ് : അന്താരഷ്ട്ര നീതിന്യായ കോടതിക്ക് വിടുമെന്ന് ഖത്തർ

ദോഹ : ഖത്തർ വാർത്ത ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസ് അന്താരഷ്ട്ര നീതിന്യായ കോടതിക്ക് വിടുമെന്ന് അറ്റോർണി ജനറൽ അലി ബിൻ ഫെത്തയിസ് അൽ മരി അറിയിച്ചു. നേ​​ര​​ത്തെ ഒ​​രു അ​​യ​​ൽ​​രാ​​ജ്യ​​ത്തി​​നെ​​തി​​രെ ഫ​​യ​​ൽ ചെ​​യ്ത കേ​​സി​​ൽ ഹാ​​ക്കിം​​ഗ് സം​​ബ​​ന്ധി​​ച്ച പ​​രാ​​തി കൂ​​ട്ടി​​ച്ചേ​​ർ​​ക്കും.

ന്യൂ​​യോ​​ർ​​ക്കി​​ലെ ഏ​​റ്റ​​വും വ​​ലി​​യ നി​​യ​​മ സ്​​​ഥാ​​പ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ ഐ ​​ടി, ക​​മ്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്​ ക​​മ്പ​​നി​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് അ​​വ​​ർ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഹാ​​ക്കിം​​ഗ് സം​​ബ​​ന്ധി​​ച്ച് ര​​ണ്ട് അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും പ​​ങ്ക് വ്യ​​ക്ത​​മാ​​യി തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​അ​​ൽ മ​​ർ​​രി വി​​ശ​​ദീ​​ക​​രി​​ച്ചു.തെ​​ളി​​വു​​ക​​ള​​ട​​ങ്ങി​​യ ക്യൂ ​​എ​​ൻ എ ​​വെ​​ബ്സൈ​​റ്റ് ഹാ​​ക്കിം​​ഗ് സം​​ബ​​ന്ധി​​ച്ച കേ​​സ്​ ഫ​​യ​​ൽ അ​​ന്താ​​രാ​​ഷ്ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി​​ക്ക് മു​​മ്പാ​​കെ കൈ​​മാ​​റു​​ക​​യെ​​ന്ന​​താ​​ണ് അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. വെ​​ബ്സൈ​​റ്റ് ഹാ​​ക്കിം​​ഗ് സം​​ബ​​ന്ധി​​ച്ച അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ങ്ക് സം​​ഭ​​വ​​ത്തിെ​​ൻ​​റ ആ​​ദ്യ​​നാ​​ളു​​ക​​ളി​​ൽ ത​​ന്നെ വ്യ​​ക്ത​​മാ​​യ​​താ​​ണ്​. ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള ഇ–ൈ​​ക്രം ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റാ​​ണ് ഇ​​തിെ​​ൻ​​റ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ​​തെ​​ന്നും അ​​റ്റോ​​ണി ജ​​ന​​റ​​ൽ സൂ​​ചി​​പ്പി​​ച്ചു.

യു എ ഇയും സൗദിയുമാണ് ക്യു എൻ എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് സൈബർ സുരക്ഷാ വിദഗ്ദർ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 2017 മെയ് മാസത്തിൽ അരങ്ങേറിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ടും അറബ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയുമാണ് അന്തരാഷ്ട്ര നീതിന്യായ കോടതിക്ക് പരാതി കൈമാറാൻ കാലതാമസം എടുത്തതെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.

Recent Updates