സംസ്ഥാനത്ത് ഇന്ധനവില കുതിപ്പ് തുടരുന്നു പെട്രോള്‍ വില 85 കടന്നു
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില കുതിപ്പ് തുടരുന്നു. നിലവിൽ സര്‍വ്വകാല റെക്കോര്‍ഡിലാണ് പെട്രോൾ വിലയും ഡീസൽ വിലയും. ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 85 കടന്നു . തിരുവനന്തപുരത്താണ് വില 85 കടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.33 രൂപയും ഡീസലിന് വില 78.97 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസല്‍ 77.74 രൂപയുമായാണ് വില വര്‍ധിച്ചത്.