• Home
  • News
  • ക്യാപ്റ്റന്‍ രാജു അന്തരിച്ചു

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​നും സംവിധായകനുമായ ക്യാ​പ്റ്റ​ൻ രാ​ജു(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ വ​സ​തി​യി​ലാ​ണ് അ​ന്ത്യം. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു. സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രാജു പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിരുന്നില്ല. പത്തനംതിട്ടയിലെ ഓമല്ലൂരില്‍ 1950-ലാണ് അദ്ദേഹം ജനിച്ചത്.

1981-ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. ഇതാ ഒരു സ്‌നേഹഗാഥ, പവനായി എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നടനായും വില്ലനായും തിളങ്ങിയ താരമായിരുന്നു ക്യാപ്റ്റന്‍രാജു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 37 വര്‍ഷത്തോളം സിനിമാരംഗത്ത് സജീവമായി. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഒരു വടക്കന്‍വീരഗാഥ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

Entertainment