• Home
  • News
  • ഉംറ തീർത്ഥാടനത്തിനെത്തുന്ന വിദേശ രാജ്യക്കാർക്ക് ആരോഗ്യ ഇൻഷ്യൂറൻസ്

ഉംറ തീർത്ഥാടനത്തിനെത്തുന്ന വിദേശ രാജ്യക്കാർക്ക് ആരോഗ്യ ഇൻഷ്യൂറൻസ്

റിയാദ്: സൗദിയിൽ എത്തുന്ന ഉംറ തീർഥാടകർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സൗദിയിലുളള 20 ലക്ഷം ഗാർഹിക തൊഴിലാളികൾക്കും ഓരോ വർഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉംറ തീർത്ഥാടകരുടെ സേവന നിലവാരങ്ങൾ അവലോകനം ചെയ്യാനും മെച്ചപ്പെടുത്താനും പ്രതിവാര ഉംറ സൂചിക ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. സഊദി വിഷൻ 2030 നുമായി ബന്ധപ്പെട്ടു തീർത്ഥാടകരുടെ എണ്ണം കുത്തനെ വർഷം തോറും ഉയരുമ്പോൾ സേവനങ്ങളിൽ വിട്ടു വീഴ്ച്ചയില്ലാതെ തന്നെ ഗുണനിലവാരം ഉയർത്തുന്നതിനാണ് ഉംറ പ്രതിവാര സൂചിക ആരംഭിച്ചിരിക്കുന്നതെന്നു ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുൽ അസീസ് വാസൻ പറഞ്ഞു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നു മാത്രം 85 ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 70 ലക്ഷത്തോളമായിരുന്നു.

തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ എളുപ്പമാക്കാൻ തുടങ്ങിയ ഇ പരിഷ്‌കരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഇ ട്രാക്ക് സഹായിക്കുന്നുണ്ട്.

Related News

Recent Updates