• Home
  • News
  • കുവൈത്ത്: റേഷൻ സാധനങ്ങളിൽ ഇനി കോൺഫ്ലെക്സും

കുവൈത്ത്: റേഷൻ സാധനങ്ങളിൽ ഇനി കോൺഫ്ലെക്സും

കുവൈത്ത് സിറ്റി:കുവൈത്ത് സ്വദേശികൾക്കുള്ള പ്രാതലിനുള്ള റേഷൻ സാധനങ്ങളിൽ ഇനി കോൺഫ്ലെക്സും. റേഷൻ ഇനത്തിൽ സബ്സിഡിയോടെ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോൺഫ്ലെക്സ് വിതരണം ചെയ്യുന്നത്.

കോൺഫ്ലെക്സിന്റെ ഗുണനിലവാരം ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചു തീർച്ചപ്പെടുത്തും. കുട്ടികൾക്കും വലിയവർക്കും ഉപയോഗിക്കാവുന്ന ഭക്ഷണം എന്നതിനാലും മിതമായ നിരക്കിൽ ലഭ്യമാണെന്നതും റേഷൻ ഇനത്തിൽ കോൺ‌ഫ്ലെക്സ് ഉൾപ്പെടുത്താനുള്ള കാരണമായി കണക്കാക്കുന്നു. കോൺ‌ഫ്ലെക്സ് കൂടി റേഷൻ ഇനത്തിൽ ഉൾപ്പെടുത്തണമെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം നാലു വർഷം മുൻ‌പു തീരുമാനിച്ചതാണെങ്കിലും നടപ്പിലായിരുന്നില്ല.