• Home
  • News
  • അപകട ഫോട്ടോ പകര്‍ത്തല്‍ ഖത്തറില്‍ സ്വകാര്യതാ ലംഘനം; ആറ് ലക്ഷം രൂപ പിഴയും തടവും

അപകട ഫോട്ടോ പകര്‍ത്തല്‍ ഖത്തറില്‍ സ്വകാര്യതാ ലംഘനം; ആറ് ലക്ഷം രൂപ പിഴയും തടവും

മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

എക്‌സ് അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ്

രണ്ടു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം

ദോഹ: ഖത്തറില്‍ അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാവുമ്പോള്‍ ഫോട്ടോകള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃത സാഹചര്യങ്ങളില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് വിധേയമാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അപകടത്തിന്റെ ഫോട്ടോയെടുക്കുന്നവര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ (2,27,958 രൂപ) വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങളുടെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയ മുന്നറിയിപ്പില്‍ പറയുന്നു.

ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും നുഴഞ്ഞുകയറുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 10,000 റിയാലില്‍ കൂടാത്ത പിഴയോ രണ്ടു ശിക്ഷകളും ഒരുമിച്ചോ ലഭിക്കുമെന്നാണ് അറിയിപ്പ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All