• Home
  • News
  • ഒന്നു നോക്കിയാൽ മതി, മുഖം സ്കാൻ ചെയ്ത് രോഗം തിരിച്ചറിയും എഐ കണ്ണാടി

ഒന്നു നോക്കിയാൽ മതി, മുഖം സ്കാൻ ചെയ്ത് രോഗം തിരിച്ചറിയും എഐ കണ്ണാടി

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെയും വിവരങ്ങള്‍ മുഖത്ത്‌ നോക്കി വിളിച്ചു പറയുന്ന, നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്‌ഠിതമായ ഒരു സ്‌മാര്‍ട്ട്‌ കണ്ണാടി നിര്‍മ്മിച്ചിരിക്കുകയാണ്‌ ന്യൂറലോജിക്‌സ്‌ എന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ കമ്പനി. 

മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മര്‍ദവും ഹൃദ്രോഗസാധ്യതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ അനുരാ മാജിക്‌ മിറര്‍ എന്ന ഈ കണ്ണാടി പ്രവചനങ്ങള്‍ നടത്തും. 21.5 ഇഞ്ച്‌ വലുപ്പമുള്ള ഈ കണ്ണാടിക്ക്‌ മുന്നില്‍ ചുമ്മാ അനങ്ങാതെ ഒന്ന്‌ ഇരുന്ന്‌ കൊടുത്താല്‍ മതി. ട്രാന്‍സ്‌ഡെര്‍മല്‍ ഒപ്‌റ്റിക്കല്‍ ഇമേജിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കണ്ണാടി മുഖത്തെ രക്തപ്രവാഹം വിലയിരുത്തി ഡേറ്റ ക്ലൗഡിലേക്ക്‌ അയക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗസാധ്യതയും രക്തസമ്മര്‍ദവും മാത്രമല്ല ഫാറ്റി ലിവര്‍ രോഗം, ടൈപ്പ്‌ 2 പ്രമേഹം ഉള്‍പ്പെടെയുള്ള ചയാപചയ പ്രശ്‌നങ്ങളെയും കണ്ണാടി കണ്ടെത്തും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിങ്ങളുടെ പ്രായവും സമ്മര്‍ദത്തിന്റെ തോതും കണ്ണാടി പറഞ്ഞു തരും. 

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു ആപ്പും ന്യൂറാലോജിക്‌സിനുണ്ട്‌. എന്നാല്‍ കണ്ണാടി നിലവില്‍ ജിമ്മുകള്‍, ക്ലിനിക്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരോഗ്യം വിലയിരുത്തുന്ന മറ്റ്‌ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിപണനം ചെയ്യാനാണ്‌ കമ്പനിയുടെ പ്ലാന്‍. എന്നാല്‍ ഇതൊരു വൈദ്യശാസ്‌ത്ര ഉപകരണമായി കണക്കാക്കാന്‍ കഴിയില്ല. ഇതില്‍ നിന്ന്‌ ലഭിക്കുന്ന അളവുകള്‍ രോഗനിര്‍ണ്ണയത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. മേക്ക്അപ്പ്‌, വെളിച്ചം, അനങ്ങാതെ ഇരിക്കാനുള്ള കഴിവ്‌ എന്നിങ്ങനെ പല ഘടകങ്ങള്‍ ഈ സ്‌മാര്‍ട്ട്‌ കണ്ണാടിയുടെ അളവുകളെ സ്വാധീനിക്കാം. 

എന്നാല്‍ ന്യൂറലോജിക്‌സ്‌ ഈ മാജിക്‌ കണ്ണാടിയുടെ സാങ്കേതിക വിദ്യ യുഎസ്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്‌. ആരോഗ്യക്ഷേമ വിഷയങ്ങളിലുള്ള നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളിലേക്ക്‌ കൂടി വിരല്‍ ചൂണ്ടുന്നതാണ്‌ ഈ സ്‌മാര്‍ട്ട്‌ കണ്ണാടി.  

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All