• Home
  • News
  • അമ്പരപ്പിക്കുന്ന ഫീച്ചറുകളെല്ലാമുണ്ടെങ്കിലും വില 6249 രൂപ മാത്രം, വ്യാഴാഴ്ച വിൽപ

അമ്പരപ്പിക്കുന്ന ഫീച്ചറുകളെല്ലാമുണ്ടെങ്കിലും വില 6249 രൂപ മാത്രം, വ്യാഴാഴ്ച വിൽപന തുടങ്ങുമെന്ന് മോട്ടറോള

കൊച്ചി : ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ മോട്ടോ ജി04 പുറത്തിറക്കി മോട്ടറോള. ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പായ ആൻഡ്രോയിഡ് 14 ഉള്ളതും എന്നാൽ താങ്ങാനാവുന്ന വിലയുമുള്ള  സ്മാർട്ട്‌ഫോൺ കൂടിയായി മാറുകയാണ് മോട്ടോ ജി04. ഐപി 52 വാട്ടർ റിപ്പല്ലന്റ് ഡിസൈൻ, 15 വാട്ട് ചാർജറോടു കൂടിയുള്ള 5000 എം.എ.എച്ച് ബാറ്ററി, ഡോൾബി അറ്റ്‌മോസ് സ്പീക്കർ എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് മോട്ടോ ജി04 വരുന്നത്. കൂടാതെ പകൽ വെളിച്ചത്തിലായാലും കുറഞ്ഞ വെളിച്ചത്തിലായാലും മികച്ച ചിത്രങ്ങൾക്കായി ക്വാഡ് പിക്‌സൽ ക്യാമറ സംവിധാനമുള്ള 16  മെഗാ പിക്സൽ എ.ഐ ക്യാമറയും യൂണിസെക് ടി606 ചിപ്‌സെറ്റുള്ള യു എഫ് എസ് 2.2 സ്റ്റോറേജും ഇതിന്റെ സവിശേഷതയാണ്.

കോൺകോർഡ് ബ്ലാക്ക്, സീ ഗ്രീൻ, സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ മോട്ടോ ജി04 ലഭ്യമാണ്. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള പ്രീമിയം ഡിസൈനോടെയാണ് വരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 16.66 സെൻ്റീമീറ്റർ (6.6”) ഐ പി എസ് എൽ സി ഡി പഞ്ച്-ഹോൾ ഡിസ്പ്ലേയും ഇതിലുണ്ട്.

4 ജിബി, 8 ജിബി റാം വേരിയന്റുകളിൽ മോട്ടോ ജി04 ലഭ്യമാണ്. ഇത് റാം ബൂസ്റ്റ് ഉപയോഗിച്ച് 16 ജിബി വരെ വർദ്ധിപ്പിക്കാമെന്നും കമ്പനി പറയുന്നു. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പം മൈക്രോ എസ്‌.ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുമാകും. കൂടാതെ ട്രിപ്പിൾ സിം കാർഡ് സ്ലോട്ടും ഉൾപ്പെടുന്നുന്നുണ്ട്. രണ്ട് മെമ്മറി വേരിയന്റുകൾക്ക് യഥാക്രമം 6,999 രൂപയും 7,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി മറ്റ് ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 4 ജിബി+64 ജിബി വേരിയൻ്റിന്  ഉപഭോക്താക്കൾക്ക് 750 രൂപ അധിക കിഴിവിലൂടെ 6,249 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള വെബ്സൈറ്റ് എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ഫെബ്രുവരി 22ന് ഉച്ചക്ക് 12 മണി മുതലാണ് മോട്ടോ ജി04 വിൽപ്പന തുടങ്ങുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All