• Home
  • News
  • വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, നിബന്ധനകൾക്ക് വിധേയം

വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, നിബന്ധനകൾക്ക് വിധേയം

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനക്കമ്പനിയുടെ 19-ാം വാർഷികം കൂടി പരിഗണിച്ചാണ് തീരുമാനം. ‘വോട്ട് അസ് യൂ ആർ’ (#VoteAsYouAre) എന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ്  എയർ ഇന്ത്യ എക്സ്പ്രസ് ഇളവ് പ്രഖ്യാപിച്ചത്. 18നും 22നും ഇടയിൽ പ്രായമുള്ള  കന്നി വോട്ടർമാർക്ക് ഇളവ് ലഭിക്കും. ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു.

വിമാനക്കമ്പനിയുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ന് മുതൽ ഈ ഓഫര്‍ ലഭ്യമാണ്. ജൂൺ ഒന്നിനാണ് ഓഫര്‍ കാലാവധി അവസാനിക്കുക. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All