• Home
  • News
  • സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്ന എത്തിഹാദ്, എയർ അറേബ്യ യാത്രക്കാർക്ക് യാസ്

സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്ന എത്തിഹാദ്, എയർ അറേബ്യ യാത്രക്കാർക്ക് യാസ് മാളിൽ ചെക്ക് ഇൻ സൗകര്യം

എത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിൽ ടിക്കറ്റെടുത്ത് അബുദാബി സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് യാസ് മാളിലെ ചെക്ക് ഇൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

യാസ് മാളിലെ ഫെറാറി വേൾഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന വിധമാണ് യാസ് മാളിലെ ചെക്ക് ഇൻ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.

യാസ് മാളിലെ താഴത്തെ നിലയിൽ ദി ഫൗണ്ടൻസിലാണ് ചെക്ക് ഇൻ കൗണ്ടർ പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ മുതൽ രാത്രി10 മണി വരെ ഈ കേന്ദ്രം സജീവമായിരിക്കും. 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് 35 ദിർഹം ചെക്ക് ഇൻ ഫീസ് നൽകണം. യാത്രക്കാർ 12 വയസ്സിന് താഴെയാണെങ്കിൽ 25 ദിർഹമാണ് നിരക്ക്. 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ദിർഹം നൽകണം. ഇവിടെ മുൻകൂർ ബുക്കിംഗ് ആവശ്യമില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All