കാലാവധി കഴിഞ്ഞു, ഈ വിസ വഴി വന്നവര്‍ക്ക് ഫെബ്രുവരി 24നകം രാജ്യം വിടണം ഇല്ലെങ്കിൽ നിയമനടപടി, മുന്നറിയിപ്പ്
ദോഹ : ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ജനുവരി 10ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസാ കാലാവധി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഫെബ്രുവരി 10ന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഫെബ്രുവരി 24വരെ ഖത്തറില്‍ തുടരാനാകും. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രി കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് ഇ മെയില്‍ അറിയിപ്പ് ലഭിച്ചു തുടങ്ങി. ടൂറിസ്റ്റ് വിസകളായ ഹയ്യ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരും.
ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് 2022 ജനുവരിയില്‍ ഹയ്യ വിസയുടെ കലാവധി ഒരുവർഷത്തേക്ക് ദീർഘിപ്പിച്ചത്. ഒപ്പം, വിദേശ കാണികളായ ഹയ്യ വിസ ഉടമകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലെത്തിക്കാനായി ‘ഹയ്യ വിത് മി’ വിസയും അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി ജനുവരി 10നും 24നുമായി അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. പിന്നീട്, ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.