• Home
  • News
  • ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി

ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി

ന്യൂദല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് സു​പ്രീം​കോ​ട​തി തള്ളിയിരിക്കുന്നത്. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്.സ്പെ​ഷ​ല്‍ ഓ​ഫീ​സ​റെ​വ​ച്ച്‌ ഭൂ​മി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​യാ​ണ് ജ​സ്റ്റീ​സ് രോ​ഹി​ത്ത് ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി ഭൂ​സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​വ​രി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്കി​യ​ത്.വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ഹാ​രി​സ​ൺ ഭൂ​മി കൈ​വ​ശം​വ​ച്ചി​ട്ടു​ള്ള​തെ​ന്നും സ്വാ​ത​ന്ത്ര​ത്തി​നു​ശേ​ഷം വി​ദേ​ശ​ക​മ്പ​നി​ക​ളു​ടെ ഭൂ​മി രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്താ​യി മാ​റി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ശി​പാ​ർ​ശ​ചെ​യ്ത​ത്.

Related News