• Home
  • News
  • ഒമാനിലെ മലയാളി ബാലൻ രാജ്യാന്തര കരാട്ടെ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി

ഒമാനിലെ മലയാളി ബാലൻ രാജ്യാന്തര കരാട്ടെ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി

മസ്‌കത്ത് ∙ യുഎഇയില്‍ നടന്ന ആദ്യ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി ബാലന്‍. ബൗഷര്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും പത്തനംതിട്ട കുമ്പനാട് സ്വദേശി പീറ്റര്‍ ചാക്കോ ആനി പീറ്റര്‍ ദമ്പതികളുടെ മകനുമായ യോഹാന്‍ ചാക്കോ പീറ്ററാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കുമിതേ വിഭാഗത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് യോഹാന്‍റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. ഫെബ്രുവരി 16 മുതല്‍ 18 വരെ ഫുജൈറ സായിദ് സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലായിരുന്നു ചാംപ്യന്‍ഷിപ്പ്. മസ്‌കത്തിലെ അലി അല്‍റൈസി ക്ലബ്ബില്‍ കരാട്ടേ പരിശീലനം നടത്തുന്ന യോഹാന്‍ ഒമാനെ പ്രതിനിധീകരിച്ചാണ് ഇത്തവണ പങ്കെടുത്തത്. 2022-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജോര്‍ജിയയിലെ തിബ്ലിസിയില്‍ നടന്ന മത്സരങ്ങളിലും 2023ല്‍ ഒമാനില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയും രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് 10 വയസ്സുകാരനായ യോഹാന്‍. മാതാപിതാക്കളും പരിശീലകരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All