• Home
  • News
  • ഓഫർ നിരക്കിൽ ടിക്കറ്റുകൾ, മസ്‌കറ്റ്-റിയാദ് ബസ് സർവീസ്, ആഴ്ചയിൽ ഏഴ് ദിവസം സർവീസ്

ഓഫർ നിരക്കിൽ ടിക്കറ്റുകൾ, മസ്‌കറ്റ്-റിയാദ് ബസ് സർവീസ്, ആഴ്ചയിൽ ഏഴ് ദിവസം സർവീസ്

 

മസക്റ്റ് : മസ്‌കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും.
അൽ ഖൻജരിയുടെ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ബസ് ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തും.

18 മുതൽ 20 മണിക്കൂർ വരെ യാത്ര സമയം വേണ്ടി വരും. ഒമാന്റെ അതിർത്തി കടന്ന് സൗദിയിലേക്ക് പോകുമ്പോൾ ഇമഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന്റെ എല്ലാം സമയം കൂട്ടിയാണ് ഇത്രയും സമയം വരുന്നത്. റിയാദിൽ നിന്നുള്ള സമയം യാത്രക്കാരുടെ സഹകരണത്തോടെ മാത്രമേ സാധ്യമാകുകയുള്ളു. ഭാവിയിൽ മാറ്റം വരുത്തുമെന്ന് കമ്പനി അറിയിച്ചു.
റൂവിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര നിസ്‌വ വഴി ഇബ്രിയിലൂടെ റുബുഉൽ ഖാലി അതിർത്തിയിലേക്ക് ആണ് കടക്കുക. ദമാമിൽ ബസിന് സ്‌റ്റോപ്പ് ഉണ്ടാകും. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാൽ ആണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ബസ് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് ടിക്കറ്റ് ലഭിക്കും. ഒരു ട്രിപ്പിൽ ചുരുങ്ങിയത് 25 യാത്രക്കാർ ഉണ്ടായിരിക്കും. ദമ്മാം വഴി യാത്ര ചെയ്യുമ്പോൾ കിലോമീറ്റർ കൂടുതലാണ് എന്നാലും യാത്ര സുഗമായിരിക്കും.

ബസിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാകും, ഒരു ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മറ്റൊരാൾക്ക് വിശ്രമിക്കാൻ സാധിക്കും. യാത്രക്കാർ പാസ്‌പോർട്ട് കോപ്പി, ഒമാൻ ഐ ഡി കാർഡ്, സൗദി വിസ എന്നിവ ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒമാനും സൗദിക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കുന്നത് പൊതുഗതാഗത രംഗത്ത് പുതിയ മുന്നേറ്റമാകും. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുങ്ങും ഒമാനിൽ നിന്ന് ഉംറ തീർഥാടനം നടത്തുന്നവർക്ക് വലിയ ആശ്വാസം ആകും. കൂടാതെ ഒമാനിൽ‌ നിന്നും സൗദിയിലേക്ക് യാത്ര പോകുന്നവർക്ക് ഇത് വലിയ രീതിയിൽ ഗുണകരമാകും. വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ബസ് യാത്ര വളരെ ഗുണകരമാകും. വിമാന മാർഗമാണ് ഇപ്പോൾ യാത്രക്കാർ ഒമാനിൽ നിന്നും ഹജ്ജിനായി പോകുന്നത്. പ്രതിദിന റൂട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഉംറ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All