• Home
  • News
  • പെരുംജീരകത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ വഴിയുണ്ട്, ഗുണങ്ങൾ പലത്

പെരുംജീരകത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ വഴിയുണ്ട്, ഗുണങ്ങൾ പലത്

പെരുംജീരകത്തിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിൽ പതിവായി പെരുംജീരകം ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും. പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാം.

∙പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലേക്ക് കൊളസ്ട്രോളിന്റെ ആഗിരണം തടയാൻ നാരുകൾ സഹായിക്കും. പതിവായി പെരുംജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും.

∙പെരുംജീരക വെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ തുരത്തുകയും ഓക്സീരണ സമ്മർദം അകറ്റുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

∙പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങൾ ഉണ്ട്. വിഷാംശങ്ങളെ നീക്കുകയും മൂത്രം കൂടുതൽ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. കൂടാതെ അമിത കൊളസ്ട്രോളിനെ അകറ്റാനും പെരുംജീരക വെള്ളം സഹായിക്കുന്നു.

∙പെരുംജീരകത്തിന്റെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ അകറ്റുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

∙കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ കരളിനും പ്രധാന പങ്കുണ്ട്. പെരുംജീരകത്തിന് െഹപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇത് കരളിന് ക്ഷതങ്ങളുണ്ടാകാതെ രക്ഷിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.

∙ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇടയ്ക്കിടെ പെരുംജീരകവെള്ളം കുടിക്കുന്നത് വിശപ്പകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയുന്നതോടൊപ്പം കൊളസ്ട്രോൾ നിലയും മെച്ചപ്പെടുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All