• Home
  • News
  • സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന് പ്രത്യേക പദ്ധത

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനു പുതിയ നിർദേശം. സർക്കാർ/ വികസന പദ്ധതികൾക്കു കീഴിൽ തൊഴിലവസരം എന്ന പദ്ധതിയുമായി മാൻ‌പവർ ആൻഡ് ഗവൺമെന്റ് റീസ്‌ട്രക്ചറിങ് പ്രോഗ്രാം (എംജി‌ആർപി) അധികൃതരാണ് നിർദേശം സമർപ്പിച്ചത്.ഇതനുസരിച്ചു നിലവില്‍ വിദേശികള്‍ കയ്യടക്കി വച്ചിരിക്കുന്ന പല തരം തസ്തികകളും സ്വദേശികള്‍ക്കായി മാറ്റുന്നതാണ്.കൂടാതെ സ്വകാര്യ മേഖലയിലെ കമ്പനികളും, സ്ഥാപനങ്ങളും സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിന് തയ്യാറാകണം.

അതേസമയം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന് സ്വദേശികള്‍ക്ക്് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ തുടരുമെന്നും,അതില്‍ കുറവ് വരുത്താതെ ആനുകൂല്യങ്ങള്‍ വര്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍ സുബീഹ് അറിയിച്ചു.സ്വകാര്യ മേഖലയില്‍ സ്വദേശികളെ നിയമിക്കുന്നതിന് നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കര്‍ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വദേശികളെ പബ്ലിക് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്.എം ജി ര്‍ പി സര്‍ക്കാര്‍ പദ്ധതിയുടെ പൂര്‍ണ രൂപം പാര്‍ലമെന്റ് സ്വദേശിവത്കരണ ക്രൈസിസ് കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. പദ്ധതി നടപ്പിലാകുന്നതോടെ സ്വകാര്യ മേഖലയില്‍ തുടരുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

Related News

Recent Updates