• Home
  • News
  • ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു

ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു

മ​സ്​​ക​ത്ത്​: ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​​െൻറ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു. ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി, ഒ​മാ​ൻ എ​യ​ർ, ഒ​മാ​ൻ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 45 ദി​വ​സ​ത്തെ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ടെ​ർ​മി​ന​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ആരംഭിച്ചത്.

മ​സ്​​ക​ത്ത്, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക്​ ശേ​ഷം എ​ല്ലാ​വി​ധ പ്ര​വ​ർ​ത്ത​ന സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച വി​മാ​ന​ത്താ​വ​ള​മാ​ണ്​ ദു​ക​മി​ലേ​ത്.ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​െ​ക്കാ​പ്പം അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റ്​ നി​വാ​സി​ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​മാ​നം രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ​ങ്ക്​ നി​ർ​വ​ഹി​ക്കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.നി​ല​വി​ൽ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഒ​മാ​ൻ എ​യ​ർ മാ​ത്ര​മാ​ണ്​ ഇ​ങ്ങോ​ട്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​ല്ലാ​ത്ത​രം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന ടെ​ർ​മി​ന​ലി​ന്​ പ്ര​തി​വ​ർ​ഷം അ​ഞ്ചു​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നാ​ണ്​ ശേ​ഷി​യു​ള്ള​ത്. ഇ​ത്​ ഭാ​വി​യി​ൽ 20 ല​ക്ഷം വ​രെ​യാ​യി വി​ക​സി​പ്പി​ക്കാ​ൻ സാ​ധ്യ​മാ​ണ്.

Related News

Entertainment