• Home
  • News
  • സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍തന്നെ നടത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.പ്രളയത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പിയുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

എ​ൽ​പി-​യു​പി ക​ലോ​ത്സ​വ​ങ്ങ​ൾ സ്കൂ​ൾ ത​ല​ത്തി​ൽ അ​വ​സാ​നി​ക്കും. ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല കു​ടും​ബ​ശ്രീ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യി​ക മേ​ള അ​ടു​ത്ത​മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കും. ശാ​സ്ത്ര​മേ​ള ന​വം​ബ​റി​ൽ ക​ണ്ണൂ​രി​ൽ ന​ട​ത്തു​മെ​ന്നും സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​റി​ൽ കൊ​ല്ല​ത്തു​വ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സം​സ്ഥാ​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്തം നേ​രി​ട്ട​തി​നേ​ത്തു​ട​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാം ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ക​ലോ​ത്സ​വം, സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ങ്ങ​ൾ, അ​ന്ത​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള എ​ന്നി​വ ഇ​ക്കൊ​ല്ലം ന​ട​ത്തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട​തോ​ടെ മു​ൻ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.കു​ട്ടി​ക​ളു​ടെ ഗ്രേ​സ്മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​വ​രു​ത്ത​രു​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം തി​രു​ത്തി​യ​ത്.