• Home
  • News
  • യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടക കൂടുമെന്ന് സൂചന, വാടക അറിയാൻ സൗജന്യ ഓണ്‍ലൈന്

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടക കൂടുമെന്ന് സൂചന, വാടക അറിയാൻ സൗജന്യ ഓണ്‍ലൈന്‍ റെന്‍റല്‍ ഇന്‍റക്സ് ടൂൾ

 

യുഎഇ : യുഎഇയിൽ വിവിധ എമിരേറ്റുകളിൽ വാടകയില്‍ വർധനവ് കൂടുമെന്ന് സൂചന. സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ ദുബായിൽ വില വർധിക്കുമെന്നാണ് സൂചന. യുഎഇയിലെ എല്ലാ എമിറേറ്റുകളിലേയും വാടക ഇനത്തിൽ വർധനവ് ഉണ്ടായിരിക്കും എന്നാണ് സൂചന. വാടക വർധിപ്പിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചാല്‍ വാടക കരാർ പുതുക്കുന്ന ഈ വിഷയം വാടകക്കാരെ അറിയിക്കണം എന്നാണ് പുതിയ നിമയത്തിൽ പറയുന്നു. ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ നിർദ്ദേശമനുസരിച്ചുവേണം വാടകവർധിക്കേണ്ടത് എന്നാണ് നിയമത്തിൽ പറയുന്നത്.

ഇപ്പോഴുള്ള വാടക തുട എത്രയായി വർധിക്കുമെന്ന അറിയാനുള്ള സൗജന്യ ഓണ്‍ലൈന്‍ റെന്‍റല്‍ ഇന്‍റക്സ് ടൂളാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഥവാ റെറ. ഇപ്പോൾ കൊടുക്കുന്ന വാടക എത്രയാണ് അതിന്റെ എത്ര യൂണിറ്റാണ് വർധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൽ റെറയിലൂടെ മനസ്സിലാക്കാൻ സാധിക്കും.
https://dubailand.gov.ae/en/eservices/rental-index/rental-index/#/ എന്ന വെബ്സൈറ്റിലൂടെ ഇതിന്റെ വിവരങ്ങൾ കണ്ടെത്താൻ സാധിക്കും. ഈ സെെറ്റ് ഓപ്പൺ ചെയ്തു ഓരോരുത്തരുടേയും ടൈറ്റില്‍ ഡീഡ് നമ്പറും ഏത് തരത്തിലുളള യൂണിറ്റാണ് എന്ന വിവരവും നൽകണം. ഡീഡ് നമ്പർ അറിയില്ലെങ്കില്‍ ഏത് തരത്തിലുളള യൂണിറ്റാണെന്നത് മാത്രം തെരഞ്ഞെടുത്താൽ മതിയാകും. ശേഷം വാടകകരാർ അവസാനിക്കുന്നത് എന്നാണെന്ന വിവരങ്ങൾ നൽകണം. വില്ലയാണോ, അപാർട്മെന്‍റാണോയെന്ന് തെരഞ്ഞെടുക്കണം.
ദുബായില്‍ എവിടെയാണെന്ന വിവിരം നൽകണം. വീടിന് എത്രമുറികൾ ഉണ്ടെന്ന വിവരങ്ങൾ നൽകണം. വാർഷിക വാടകയെത്രയെന്നും നൽകി ക്യാപ്ഷേ നല്‍കി കണക്കുകൂട്ടാം. ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ കണക്ക് അനുസരിച്ച് വാടക എത്ര ശതമാനം ഉയർത്താമെന്നത് അപ്പോൾ മനസ്സിലാക്കാ്‍ സാധിക്കും

ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ വാടക ഉയരും എന്നത് സംബന്ധിച്ച് മുമ്പ് തന്നെ സൂചന വന്നിരുന്നു. 2022 -23 കാലത്ത് വാടകയില്‍ 20 ശതമാനം വരെ വർധിക്കാൻ സാധിക്കും എന്നാണ് സൂചന നൽകിയിരുന്നത്. എന്നാൽ അത്ര തന്നെ വന്നില്ലെങ്കിലും വാടക വർധിക്കുമെന്നാണ് സൂചന. വാടക ഉയർത്തുന്ന കാര്യം വാടകക്കരാർ എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും 90 ദിവസം മുമ്പ് തന്നെ ഉടമസ്ഥൻ അറിയിരിക്കണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All