• Home
  • News
  • ഇൻഡിഗോ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും

ഇൻഡിഗോ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും

അബുദാബി: സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ അടുത്ത മാസം 16 മുതൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസ് ആരംഭിക്കും.അബുദാബിയിൽ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30-ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് രാത്രി 12.40-ന് പുറപ്പെട്ട് പുലർച്ചെ 3.30-ന് അബുദാബിയിലെത്തും.എല്ലാ ദിവസവും പുലർച്ചെ 4.30-ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.30-ന് കൊച്ചിയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് വൈകീട്ട് 4.30-ന് അബുദാബിയിലെത്തും. തുടക്കമെന്ന നിലയിൽ 372 ദിർഹം(ഏതാണ്ട് 7336 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 407 ദിർഹം(ഏതാണ്ട് 8027 രൂപ) മുതലാണ് ഇതിന്റെ നിരക്ക് തുടങ്ങുന്നത്. അടുത്ത മാസം 28 മുതൽ ദുബായിൽ നിന്ന് പുതുതായി അമൃത്‌സറിലേക്കും ഇൻഡിഗോ സർവീസ് തുടങ്ങും.

Related News