• Home
  • News
  • സൗദി എയർലൈൻസിൽ ഇനി ആകാശത്തിരുന്നും സൗജന്യമായി ചാറ്റാം

സൗദി എയർലൈൻസിൽ ഇനി ആകാശത്തിരുന്നും സൗജന്യമായി ചാറ്റാം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് യാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തി. ഫെയ്‌സ്ബുക്ക് മെസഞ്ചർ, ഐ മെസജ് സംവിധാനങ്ങൾ വഴി യാത്രക്കാർ ആകാശയാത്രക്കിടെ സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സൗദിയയുടെ നൂറോളം വിമാനങ്ങളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസം മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം സൗദി നിലവില്‍ വരുത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സൗകര്യങ്ങളുമായി സൗദി എയര്‍ലൈന്‍സ് രംഗത്തെത്തിയത്. സൗദിയയുടെ നൂറിലധികം വിമാനങ്ങളില്‍ ശനിയാഴ്ച മുതലാണ് സംവിധാനം സജ്ജീകരിച്ചത്.

Related News