• Home
  • News
  • യുഎഇയിൽ വിദ്വേഷ പ്രസംഗത്തിന് തടവും കനത്ത പിഴയും

യുഎഇയിൽ വിദ്വേഷ പ്രസംഗത്തിന് തടവും കനത്ത പിഴയും

അബുദാബി ∙ യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയും വച്ചുപൊറുപ്പിക്കില്ല. മതത്തിനും സംസ്കാരത്തിനും എതിരെ  സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം പോസ്റ്റുകൾ പാടില്ല. 

ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ മതമോ ലിംഗമോ പരാമർശിക്കരുതെന്നു ഓർമിപ്പിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോധവൽക്കരണവും ശക്തമാക്കി. നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങൾ കൂടുന്ന ഷോപ്പിങ് മാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബോധവൽക്കരണം ശക്തമാക്കും. രാജ്യത്ത് പുതിയതും പരിഷ്ക്കരിച്ചതുമായ എല്ലാ നിയമങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All