• Home
  • News
  • ആശുറാ പൊതു അവധി ദിനങ്ങള്‍; സെപ്തംബര്‍ 19, 20

ആശുറാ പൊതു അവധി ദിനങ്ങള്‍; സെപ്തംബര്‍ 19, 20

മനാമ: ബഹ്‌റൈനില്‍ ആശുറാ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മുഹറം 9,10 ദിനങ്ങളായ സെപ്തംബര്‍ 19, 20 ദിവസങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തവണ ആശൂറാ അവധി, വാരാന്ത്യ അവധിദിനങ്ങളോട് ചേര്‍ന്നു വരുന്നതിനാല്‍ ഫലത്തില്‍ നാലു ദിവസത്തെ അവധി ലഭിക്കും. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങള്‍ അടഞ്ഞു കിടക്കും.ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ശ്രേഷ്ഠമായ ആശൂറാഅ് ദിനം(മുഹറം 10) വ്യാഴാഴ്ചയാണ്.

Related News