• Home
  • News
  • റാംപിൽ ചുവടുവയ്‌ക്കാൻ ഐശ്വര്യ റായ്‌ ബച്ചൻ ഖത്തറിൽ

റാംപിൽ ചുവടുവയ്‌ക്കാൻ ഐശ്വര്യ റായ്‌ ബച്ചൻ ഖത്തറിൽ

ദോഹ: ഖത്തറിൽ നടക്കുന്ന ഗ്രാൻഡ് ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ പ്രമുഖ സെലിബ്രെറ്റി ഡിസൈനർ മനീഷ് മൽഹോത്രക്കൊപ്പം ഐശ്വര്യ റായ് ബച്ചനും എത്തുന്നു.ഒക്ടോബർ 5 ന് ദോഹയിലെ മോൺഡ്രിൻ ഹോട്ടലിൽ ഇന്റർനാഷണൽ ഫാഷൻ വീക്കിന്റെ ഭാഗമായി ഫാബ്എന്റർടൈൻമെന്റിന്റെ നേതിര്ത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.1000 മുതൽ 3,500 ഖത്തർ റിയൽ വരെയാണ് ഷോയുടെ ടിക്കറ്റ് നിരക്കുകൾ.

ഫാബ്‌ എന്റർടെയ്‌ൻമെന്റ്‌ ഖത്തറാണ്‌ സംഘാടകർ. മനീഷ്‌ മൽഹോത്ര ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളാണ്‌ പ്രദർശനത്തിൽ കൂടുതലും ഉണ്ടാവുക. ആഷിനു പുറമെ വേറെയും താരസുന്ദരികൾ റാംപിലെത്തുന്നുണ്ട്‌. വൻ വിലയുള്ള ഫാഷൻ വസ്‌ത്രങ്ങളാണ്‌ മനീഷ്‌ മൽഹോത്ര ഡിസൈൻ ചെയ്യുന്നത്‌.