• Home
  • News
  • ജോലിയിൽ നിന്ന് വിരമിച്ചാലും വിദേശികൾക്ക് രാജ്യത്തു തുടരാനുള്ള പുതിയ നിയമം

ജോലിയിൽ നിന്ന് വിരമിച്ചാലും വിദേശികൾക്ക് രാജ്യത്തു തുടരാനുള്ള പുതിയ നിയമം

അബുദാബി: ജോലിയില്‍ നിന്ന് വിരമിച്ച വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇന്നലെ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഉണ്ടായത്. അമ്പത്തിയഞ്ചു വയസു തികഞ്ഞ പ്രവാസികൾക്ക് അടുത്ത അഞ്ചു വർഷത്തേക്ക് രാജ്യത്തു തുടരാനുള്ള നിയമമാണ് മന്ത്രി സഭ യോഗം പാസാക്കിയത്.ഇതുമായി ബന്ധപ്പെട്ട മൂന്നോളം നിബന്ധനകളും മന്ത്രിസഭാ മുന്നോട്ടു വച്ചു. 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. പത്തു ലക്ഷം ദിര്ഹത്തിൽ കുറയാത്ത കരുതൽ സമ്പാദ്യം ഉണ്ടായിരിക്കണം.

അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. എന്നിങ്ങനെയുള്ള നിബന്ധനകളാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ മേഖലയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വൈദ്യുത നിരക്ക് 29 ശതമാനം വരെ കുറച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മുതല്‍ 22 ശതമാനം വരെയും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 29 ശതമാനം വരെയും വൈദ്യുത നിരക്കില്‍ ഇളവ് ലഭിക്കും. പുതിയതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ കണക്്ഷന്‍ നിരക്കും നീക്കം ചെയ്യും. രാജ്യത്തെ ആശുപത്രികള്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും ഏകീകൃത നിയമം നടപ്പിലാക്കും. രോഗികളുടെയും അവരുടെ ബന്ധുക്കളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും മരുന്നുകളുടെയും ചികില്‍സയുടേയും നിലവാരം ഉയര്‍ത്താനും നിയമം ഏകീകരിക്കും.

Related News