• Home
  • News
  • ഇ​​ന്ത്യ​​ൻ യു​ദ്ധ​ക്ക​പ്പ​ൽ ഹമദ് തുറമുഖത്ത് ഇ​ന്നെ​ത്തും

ഇ​​ന്ത്യ​​ൻ യു​ദ്ധ​ക്ക​പ്പ​ൽ ഹമദ് തുറമുഖത്ത് ഇ​ന്നെ​ത്തും

ദോഹ ∙ നാവിക സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് മുംബൈ ഇന്ന് ദോഹ ഹമദ് തുറമുഖത്തെത്തും. ഖത്തറുമായുള്ള സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ഐഎൻഎസ് മുംബൈയെത്തുന്നത്. ആറു മാസത്തിനുള്ളിൽ ഖത്തറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ നാവികസേനാ കപ്പലാണിത്.

ഐഎൻഎസ് കൊൽക്കത്ത ഡിംഡെക്സ്– 18ൽ പങ്കെടുക്കാൻ മാർച്ചിൽ ഖത്തറിലെത്തിയിരുന്നു.ഇന്ത്യ മുംബൈയിൽ തദ്ദേശീയമായി നിർമിച്ച കപ്പലാണ് ഐഎൻഎസ് മുംബൈ. ക്യാപ്റ്റൻ അമിത് ശ്രീവാസ്ത നേതൃത്വം നൽകുന്ന കപ്പലിൽ 5 ഓഫിസർമാരും 300 നാവികരുമുണ്ട്.മിസൈലുകൾ വഹിക്കാനും തൊടുക്കാനുമുള്ള ശേഷിയാണ് ഐഎൻഎസ് മുംബൈയുടെ ഏറ്റവും വലിയ പ്രത്യേകത. 2001 ജനുവരി 22നാണ് ഐഎൻഎസ് മുംബൈ കമ്മിഷൻ ചെയ്തത്.6700 ടൺ ഭാരവും 163 മീറ്റർ നീളവുമാണു കപ്പലിനുള്ളത്. നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽപടയുടെ കുന്തമുനയാണ് ഐഎൻഎസ് മുംബൈ. രണ്ടു ഹെലികോപ്റ്ററുകളെയാണു കപ്പൽ വഹിക്കുന്നത്.

Entertainment