• Home
  • News
  • അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച്  തട്ടിപ്പിന് ശ്രമം; മലയാള

അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച്  തട്ടിപ്പിന് ശ്രമം; മലയാളികൾ അടക്കം നിരവധി പേർ കെണിയിൽ വീണതായി സൂചന

ഷാർജ∙ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച്  തട്ടിപ്പിന് ശ്രമം. സമൂഹമാധ്യമത്തിലൂടെ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ടിങ് ഏജൻസി എന്ന പേരിലാണ് വീസ യ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി വൻതുക ആവശ്യപ്പെട്ട് തട്ടിപ്പ് ശ്രമം നടത്തുന്നത്. ഇത്തരത്തിൽ ഒരു റിക്രൂട്ടിങ് ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പിൽപ്പെടാതെ ജാഗ്രത പാലിക്കണമെന്നും സ്കൂളുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അറിയിച്ചു.  ജോലി ആവശ്യങ്ങൾക്കായി  ആരിൽ നിന്നും പണം സ്വീകരിക്കുന്നത് ഇന്ത്യൻ അസോസിയേഷന്‍റെ രീതിയല്ലെന്നും വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്കിലുമുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വൻ ശമ്പളമടക്കമുള്ള ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പിനുള്ള നീക്കം നടത്തിയത്. ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും അത്തരം പ്ലാറ്റ്‌ഫോമുകളും ഞങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ബയോഡാറ്റ  സ്വീകരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത നീക്കങ്ങൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും അറിയിച്ചു

സ്കൂൾ ജീവനക്കാർക്ക് സാധാരണ ലഭിക്കുന്നതിലും കൂടുതൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമാണ് ദുബായ് ജോബ് എന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ തട്ടിപ്പ് നടത്തുന്നവർ വാഗ്ദാനം ചെയ്യുന്നത്. കുട്ടികളെ സ്കൂൾ ബസിലെത്തിക്കുക, തിരിച്ചുകൊണ്ടുവിടുക, അവരുടെ ബാഗുകളും മറ്റും സൂക്ഷിക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ജോലിക്ക് 2,200 ദിർഹമാണ് പ്രതിമാസ ശമ്പളം!. സൗജന്യ താമസം, വാരാന്ത്യ അവധി, ദിവസവും 10 മണിക്കൂർ ജോലി എന്നിവയടങ്ങുന്നതാണ് പാക്കേജ്!!. 20 മുതൽ 45 വയസ്സ് പ്രായമുള്ള, അൽപ്പം ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ പാസ്പോർട് കോപ്പി അയച്ചുകൊടുത്താൽ വീസയും ജോലിയും നൽകുമെന്നാണ് വാഗ്ദാനം. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All