• Home
  • News
  • ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കൊ​ച്ചി: ഇ​ന്ധ​ന​ വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 11 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇന്നുണ്ടായത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 84.19 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 77.82 രൂ​പ​യാ​യും ഉ​യ​ർ​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.12 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 84.26 രൂ​പ​യും ഡീ​സ​ലി​ന് 77.90 രൂ​പ​യു​മാ​ണ്.

ഇന്ധനവില കുതിച്ചുയർന്നതോടെ മെഷീനിൽ 100 രേഖപ്പെടുത്താൻ കമ്പനികൾ തയ്യാറെടുപ്പ‌ു തുടങ്ങി. ഇന്ധനവില കൂടുന്നത്‌ പെട്രോൾപമ്പുടമകളെയും പ്രതിസന്ധിയിലാക്കി. ഈ നിലയ‌്ക്കുപോയാൽ പ്രീമിയം പെട്രോളിന്റെ വില മാസത്തിനകം 100 കടക്കും. സംസ്ഥാനത്തെ 2100 പമ്പുകളിൽ പകുതിയോളം എണ്ണത്തിലെ മെഷീനിൽ 99.99 രൂപവരെ രേഖപ്പെടുത്താനേ സംവിധാനമുള്ളൂ. 100 രേഖപ്പെടുത്താൻ ഡിസ‌്പ്ലേയും സോഫ‌്റ്റ‌്‌വെയറും മാറ്റേണ്ടിവരും. ഇതിനുള്ള തയ്യാറെടുപ്പിലാണ‌് എണ്ണക്കമ്പനികൾ. പെട്രോൾപമ്പുകളിലെ യൂണിറ്റ് വില സെൻട്രൽ സെർവറുകളിൽനിന്നാണ് അപ്‌ഡേറ്റ് ചെയ്യുന്നത്.

Entertainment