• Home
  • News
  • പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കും

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കും

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കും. ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ ക്ഷണപ്രകാരം ചൊവ്വാഴ്ച മുതൽ സൗദി അറേബ്യയും യു.എ.ഇയും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ആയിരിക്കും.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സഊദിനെ ഖാൻ വിളിച് ഉഭയകക്ഷി ചർച്ചയിൽ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് യുഎഇ തലസ്ഥാനമായ അബുദാബിയിലേയ്ക്ക് പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

Related News