• Home
  • News
  • കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്ന് മാസം

കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്ന് മാസം

കുവൈത്ത് സിറ്റി: ഭാര്യയുടെയും കുട്ടികളുടെയും കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്ന് മാസമാക്കി. നേരത്തെ മൂന്ന് മാസം കാലാവധി ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഇത് ഒരുമാസം മാത്രമായി ചുരുക്കിയിരുന്നു. എന്നാൽ സഹോദരങ്ങൾ, മാതാവ്, പിതാവ് എന്നിവർക്കുള്ള കുടുംബ സന്ദർശക വീസ കാലാവധി ഒരുമാസം മാത്രമായിരിക്കുo.

ഭാര്യയുടെയും കുട്ടികളുടെയും കുടുംബ സന്ദർശക വീസയുടെ ഒരുമാസ കാലാവധി കഴിഞ്ഞാഴ്ച അവസാനിച്ച കേസുകളിൽ മൂന്ന് മാസത്തേക്ക് പുതിയ സന്ദർശക വീസ അനുവദിക്കുകയും ചെയ്യും. കുടുംബസമേതം കൂടുതൽ കാലം കഴിയുന്നതിന് അവസരം നൽകുന്നത് മാനുഷിക പരിഗണനയിലും പ്രാദേശിക വിപണിയിൽ ഗുണമുണ്ടാക്കുമെന്നതിനാലുമാണ്. വാണിജ്യ സന്ദർശക വീസ കാലാ‍വധി ഒരുമാസം മാത്രമായിരിക്കും.

Related News

Entertainment