• Home
  • News
  • നവദമ്പതികളുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

നവദമ്പതികളുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില്‍ പാലം കലമാട്ടമ്മല്‍ മരുതോരമല്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്.

സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് കേസിൽ അറസ്റ്റുണ്ടാകുന്നത്. മോഷണത്തിന് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.മൂന്ന് ദിവസം മുൻപാണ് വിശ്വനാഥനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീടിയാളെ വിട്ടയച്ചു. പോലീസ് രണ്ടാമതും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

ജൂ​ലൈ ആ​റി​നാ​യി​രു​ന്നു ക​ണ്ട​ത്തു​വ​യ​ൽ പൂ​രി​ഞ്ഞി​യി​ൽ വാ​ഴ​യി​ൽ ഉ​മ​ർ ഭാ​ര്യ ഫാ​ത്തി​മ എ​ന്നി​വ​രെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം നടന്നത്. ഫാ​ത്തി​മ അ​ണി​ഞ്ഞി​രു​ന്ന ആഭരണങ്ങൾ ഉൾപ്പടെ 10 പവനോളം സ്വർണം ന​ഷ്ട​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണെ​ന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. എങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ദ​ന്പ​തി​ക​ളെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​ട്ടി​ലി​ലി​ലാ​യി​രു​ന്നു ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും. ദ​ന്പ​തി​ക​ളു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലു​മാ​ണ് ആ​ഴ​ത്തി​ലു​ള്ള വെ​ട്ടേ​റ്റ​ത്. ഉ​മ്മ​റും ഭാ​ര്യ​യും മാ​ത്ര​മാ​ണ് സംഭവ രാത്രി വീ​ട്ടി​ലുണ്ടായിരുന്നത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മാ​താ​വ് ആ​യി​ഷ രാ​വി​ലെ എ​ട്ടോ​ടെ ഉ​മ്മ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രേ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. മു​റി​യി​ൽ ര​ക്തം ത​ളം​കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്തും തൊ​ട്ടു​ത്ത കു​ളി​മു​റി​ക്കു പ​രി​സ​ര​ത്തും മു​ള​കു​പൊ​ടി​യും വി​ത​റി​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ. ​ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ള പ്രതിയെ അന്വേഷിച്ച് പോയ പോലീസിന് മറ്റ് 27 മോഷണക്കേസുകൾ തെളിയിക്കാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ര​ണ്ട് മാ​സ​ത്തി​ലേറെയായിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യമുയർന്നിരുന്നു.

Entertainment