• Home
  • News
  • സൗദിയിൽ കൂടുതൽ വനിതാ സംവരണം;ആശങ്കയിൽ പ്രവാസി മലയാളികൾ

സൗദിയിൽ കൂടുതൽ വനിതാ സംവരണം;ആശങ്കയിൽ പ്രവാസി മലയാളികൾ

കൊച്ചി: സമഗ്ര നിതാഖാത് മൂലം വലിയ പ്രതിസന്ധി നേരിടുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് കൂടുതൽ ആഘാതമായി സൗദിയിൽ വനിതാ സംവരണം കൂട്ടുന്നു. തൊഴിൽ മേഖലയിൽ സ്വദേശി വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതിനാണ് നടപടി. ശൂറാ കൗൺസിലിൽ നടക്കുന്ന ചർച്ചകൾക്കൊടുവിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തൊഴിൽരംഗത്തേക്ക് കൂടുതൽ സൗദി വനിതകളെത്തുന്നതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമായേക്കും.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് നടപടികള്‍.തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ പരിരക്ഷ ലഭിക്കുന്ന ഏതാനും ഇനങ്ങളിലും അനുപാതം വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.

വേതനസുരക്ഷ നിയമത്തിന് കീഴില്‍ രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയത്തിന് ഉദ്ദേശമുണ്ട്.കൂടാതെ തൊഴില്‍ മേഖലയിലെ ഭിന്നശേഷിക്കാരുടെ തൊഴിലവസരം 15 ശതമാനമാക്കിയും ഉയര്‍ത്തും. മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന സ്വദേശി ജോലിക്കാരുടെ എണ്ണം 12 ശതമാനമായും സന്നദ്ധസേവകരായ ജോലിക്കാരുടെ എണ്ണം മൂന്ന് ലക്ഷമായും ഉയര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News