• Home
  • News
  • സൗദി: സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളിക്ക്​ അഞ്ചു

സൗദി: സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളിക്ക്​ അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും

റിയാദ് : സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തി നടത്തിയ കേസില്‍ മലയാളി എഞ്ചിനീയര്‍ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു.കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ (19 ലക്ഷം രൂപ) മാണ് ശിക്ഷ വിധിച്ചത്.

സൗദിയിലെ നിയമ വ്യവസ്​ഥക്കെതിരെയും മുഹമ്മദ്​ നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തി എന്നാണ്​ കേസ്​. ഒരു യൂറോപ്യൻ വനിതയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തിയതിനെ തുടർന്ന്​ ദമ്മാമിലെ ദഹ്​റാൻ പൊലീസാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തിരുന്നത്​.

സൗദി അരാംകോയിലെ കോൺട്രാക്​റ്റിങ്​ കമ്പനിയിൽ പ്ലാനിങ്​ എഞ്ചിനീയറാണ്​ വിഷ്​ണു. സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്​. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്​പ്രചരണം നടത്തുന്നത്​ സൗദിയിൽ ഗുരുതര കുറ്റമാണ്​.

രാജ്യത്തെ മതപരവും പൊതുധാർമികവുമായ മൂല്യങ്ങ​ളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളിൽ പ്രകോപനം സൃഷ്​ടിക്കുന്നതും ദുഷ്​ടലാക്കുള്ളതുമായ സോഷ്യൽ മീഡിയ പോസ്​റ്റുകൾ നിർമിക്കുന്നതും ​പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ്​ ഉത്തരവ്​ വന്നത്​ രണ്ടാഴ്​ച മുമ്പാണ്​. അഞ്ചുവർഷം വരെ തടവും മൂന്ന്​ ദശലക്ഷം റിയാൽ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ്​ നൽകിയിരുന്നു​. ഫോർവേഡ്​ ചെയ്​തുകിട്ടുന്നത്​ പങ്കുവെച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരന്​ ഇൗ വകുപ്പിൽ ശിക്ഷ ലഭിക്കുന്നത്​.

Related News