• Home
  • News
  • ഖത്തർ എയർവെയ്സ്ന് 252 ദശലക്ഷം റിയാൽ നഷ്ട്ടം

ഖത്തർ എയർവെയ്സ്ന് 252 ദശലക്ഷം റിയാൽ നഷ്ട്ടം

ദോഹ: ഖത്തർ എയർവെയ്സ് 252 ദശലക്ഷം റിയാൽ (69 ദശലക്ഷം ദിർഹം) നഷ്ടത്തിൽ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നഷ്ടം കണക്കിലെടുത്താണ് റിപ്പോർട്ട്. നാലു അറബ് രാജ്യങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയ പ്രാദേശിക രാഷ്ട്രീയ തർക്കം കാരണമാണ് നഷ്ടം.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണ് 2017 മുതൽ ഖത്തർ എയർവെയ്സ്നെ വിലക്കിയത്. ഖത്തർ എയർവെയ്സ് ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബക്കർ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 31 വരെ 29.2 മില്യൺ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 32 മില്യൺ ആയിരുന്നു. ഖത്തർ എയർവെയ്സ് കഴിഞ്ഞ മാസങ്ങളിൽ ഇതിനെപറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

Related News

Entertainment