• Home
  • News
  • മുത്തലാഖ് ഒന്നിച്ചുചൊല്ലിയാല്‍ മൂന്നുവര്‍ഷം തടവ്ശിക്ഷ

മുത്തലാഖ് ഒന്നിച്ചുചൊല്ലിയാല്‍ മൂന്നുവര്‍ഷം തടവ്ശിക്ഷ

ന്യൂദല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ല് ലോക് സഭയില്‍ പാസാക്കിയിരുന്നുവെങ്കിലും രജ്യസഭയില്‍ പാസായിരുന്നില്ല. ഇതേതുടര്‍ന്നാണ് ബില്ല് ഓര്‍ഡിനന്‍സായി മന്ത്രിസഭയില്‍ കൊണ്ടുവന്നത്. ഇനി മുതല്‍ മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ പിഴയും ഒടുക്കണം.

ലോക്‌സഭയില്‍ പാസായ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ഇതോടെയാണ് ബില്‍ പാസാക്കാനാവാത്തത്.

പ്രതിപക്ഷം മുന്‍പത്തേതിലും ശക്തിപ്പെട്ടതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി മുത്തലാഖ് നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.ഭാര്യയെ മൂന്നു ത്വലാഖും ഒന്നിച്ചുചൊല്ലിയാല്‍ ഭര്‍ത്താവിന് മൂന്നുവര്‍ഷം തടവശിക്ഷ നല്‍കുന്നതാണ് മുത്തലാഖ് ബില്‍.

Related News

Entertainment