• Home
  • News
  • രൂ​പ വീണ്ടും ഇ​ടി​ഞ്ഞു​; ഒ​രു ദീ​നാ​റി​ന്​ 240 രൂ​പ​ക്ക്​ മുകളിൽ

രൂ​പ വീണ്ടും ഇ​ടി​ഞ്ഞു​; ഒ​രു ദീ​നാ​റി​ന്​ 240 രൂ​പ​ക്ക്​ മുകളിൽ

കു​​വൈ​ത്ത്​ സി​റ്റി:ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്ക്​ പു​തി​യ ഉ​യ​ര​ത്തി​ൽ.രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വീ​ണ്ടും ഇ​ടി​വു​ണ്ടാ​യി. ഇ​തോ​ടെ കു​ൈ​വ​ത്ത്​ ദീ​നാ​റു​മാ​യു​​ള്ള വി​നി​മ​യ​ത്തി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു ദീ​നാ​റി​ന്​ 240 രൂ​പ ക​ട​ന്നു.ചൊ​വ്വാ​ഴ്​​ച ഒ​രു ദീ​നാ​റി​ന്​ 240 രൂ​പ​ക്ക്​ മു​ക​ളി​ൽ എ​ക്​​സ്​​ചേ​ഞ്ച്​ റേ​റ്റ്​ ല​ഭി​ക്കു​ന്നു​ണ്ട്. ആ​ഗ​സ്​​റ്റ്​ പ​കു​തി മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞു​െ​കാ​ണ്ടി​രു​ന്നു.ഇ​ത്​ ദീ​നാ​റി​ലും പ്ര​തി​ഫ​ലി​ച്ചു. ഒ​രു മാ​സ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി മൂ​ല്യം ഇ​ടി​ഞ്ഞ​തോ​ടെ ഒ​രു ദീ​നാ​റി​ന്​ 13 രൂ​പ​യോ​ളം വ്യ​ത്യാ​സ​മു​ണ്ടാ​യി. ആ​ഗ​സ്​​റ്റ്​ പ​കു​തി മു​ത​ൽ സെ​പ്​​റ്റം​ബ​ർ പ​കു​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രു ദീ​നാ​റി​ന്​ 230 രൂ​പ, 235 രൂ​പ എ​ന്നീ റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്നു. സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ 239 വ​രെ എ​ത്തി. ഇൗ ​സ​മ​യ​ത്ത്​ ഒ​രു ദീ​നാ​റി​ന്​ 240 രൂ​പ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ വാ​ര​ത്തി​ൽ രൂ​പ അ​ൽ​പം ശ​ക്​​തി​പ്രാ​പി​ച്ചു. ഇ​തോ​ടെ, 235 രൂ​പ​ക്ക്​ മു​ക​ളി​ലാ​യി ഒ​രു ദീ​നാ​റി​​െൻറ മൂ​ല്യം മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്​​ച​യും ചൊ​വ്വാ​ഴ്​​ച​യും വീ​ണ്ടും മൂ​ല്യം ഇ​ടി​ഞ്ഞ​തോ​ടെ പു​തി​യ റെ​ക്കോ​ഡ്​ സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.അ​ന്താ​രാ​ഷ്​​ട്ര സാ​ഹ​ച​ര്യ​ങ്ങ​ളും അ​മേ​രി​ക്ക- ചൈ​ന വ്യാ​പാ​ര യു​ദ്ധ​വും ഡോ​ള​ർ ശ​ക്​​ത​മാ​കു​ന്ന​തു​മെ​ല്ലാം കാ​ര​ണ​മാ​യി പ​റ​യു​േ​മ്പാ​ഴും ഇ​ത്ര​യും വ​ലി​യ ​േതാ​തി​ൽ മൂ​ല്യം ഇ​ടി​യാ​നു​ള്ള കാ​ര​ണം വി​ദ​ഗ്​​ധ​ർ​ക്കും പ​റ​യാ​നാ​കു​ന്നി​ല്ല.അ​തേ​സ​മ​യം, ആ​ദ്യ വാ​ര​ത്തി​ൽ ന​ല്ല റേ​റ്റ്​ കി​ട്ടി​യ​പ്പോ​ൾ ത​​​ന്നെ എ​ല്ലാ​വ​രും കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ പ​ണ​വും നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​തി​നാ​ലും മാ​സം പ​കു​തി പി​ന്നി​ട്ട​തി​നാ​ലും 240 രൂ​പ ക​ട​ന്ന​തി​​െൻറ വ​ലി​യ ഗു​ണ​മൊ​ന്നും സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭി​ക്കി​ല്ല.

Related News

Recent Updates