ഒമാനി റിയാൽ ഇന്ത്യൻ രൂപയുമായുള്ള വിനിമയം ഉയർന്നു
മസ്കത്ത്: ഒമാനി റിയാൽ കറൻസികളുടെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് പുതിയ ഉയരത്തിൽ. ചൊവ്വാഴ്ച വിനിമയമൂല്യം ഒരു റിയാലിന് 189.30 രൂപ വരെ ഉയർന്നു.ഡോളറുമായുള്ള രൂപയുടെ മൂല്യം പുതിയ ഇടിവിലെത്തിയതിനെ തുടർന്നാണ് ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ഉയർന്നത്. ഡോളറിനെതിരെ 72.52 എന്ന നിലയിലാണ് ചൊവ്വാഴ്ച രാവിലെ വിദേശ നാണയ വിപണിയിൽ രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിക്കുേമ്പാൾ ഇത് 72.96 എന്ന റെക്കോഡ് നിലവാരത്തിൽ എത്തി.