• Home
  • News
  • ഖത്തർ മോട്ടോർ ഷോയുടെ പ്രദർശനം ഒക്ടോബർ 17 ന് തുടങ്ങും

ഖത്തർ മോട്ടോർ ഷോയുടെ പ്രദർശനം ഒക്ടോബർ 17 ന് തുടങ്ങും

ഖത്തർ മോട്ടോർ ഷോക്ക്(ക്യു.എം.എസ്) ഒക്ടോബർ 17 നെ തുടക്കമാവും. ഖത്തർ ടൂറിസം ആതോറിറ്റിയും(ക്യു.ടി.എ ) ഫിറ ഖത്തർഉം ചേർന്നു സംഘടിപ്പിക്കുന്ന ഷോ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 17 മുതൽ 21 വരെ നടക്കും.

പ്രധാന മന്ത്രിയുടെയും ആഭ്യന്തരമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ഈ വർഷത്തെ എഡിഷനിലെ പല ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെയാവും നടക്കുക. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ക്യു.എം.എസ് ഖത്തറിലെ പ്രമുഖ മോട്ടോർ ഷോകളിലൊന്നായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ബ്രാൻഡുകളും അവരുടെ പ്രാദേശിക ഏജന്റുമാരും ഷോയുടെ ഭാഗമാവും. ജന പങ്കാളിതത്തിലും ഷോ വളരെ മുമ്പിലായിരുന്നു. ക്യു.എം.എസ് ന്റെ മുമ്പത്തെ പതിപ്പ് 50,000 സന്ദർശകരെ സ്വാഗതം ചെയ്തിരുന്നു.

Related News