• Home
  • News
  • മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വി

മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്.ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയുടേതാണ് അവാര്‍ഡ് നിര്‍ണയം. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമ സമ്മാനിക്കും. പുരസ്‌കാരങ്ങള്‍ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.