• Home
  • News
  • സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ

സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്‌. TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക.

തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് ടിക്കറ്റ് നറുക്കെടുത്തത്‌.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ.

Entertainment

Business