• Home
  • News
  • 2022 ലോകകപ്പ്; ഖത്തർ അമീർ വിലയിരുത്തി

2022 ലോകകപ്പ്; ഖത്തർ അമീർ വിലയിരുത്തി

ദോഹ: ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങളുടെ ഖത്തറിലെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്‌ ലഗസി(എസ്‌സി) യോഗം അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ നടന്നു.

ലോക കപ്പു നിർമാണ പ്രവർത്തനങ്ങളുടെ അവസാന ഘട്ട ഒരുക്കങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നും പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറി കൊണ്ടിരിക്കുകനായാണെന്നു അമീറിനെ അറിയിച്ചതായും ക്യു എൻ എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.സുരക്ഷ, ഗതാഗത സംവിധാനങ്ങൾ പ്രത്യേകമായി വിശകലനം ചെയ്‌തു. ഇതുവരെയുള്ള നേട്ടങ്ങൾ സംബന്ധിച്ച വിഡിയോ പ്രദർശനവും നടത്തി