സൗദി അറേബ്യയില്‍ ഭവന വാടക കുറയുന്നതായി റിപ്പോര്‍ട്ട്
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പരിഷ്കരണങ്ങള്‍ മൂലം വിദേശികള്‍ വ്യാപകമായി രാജ്യം വിടുന്നതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കനത്ത തിരിച്ചടി. വീട്ടുവാടകയില്‍ വീണ്ടും കനത്ത ഇടിവ്. ജീവിത ചെലവ് സൂചികയില്‍ പാര്‍പ്പിട വാടക വിഭാഗം മൂന്നര ശതമാനം കുറഞ്ഞതായാണ് കണക്ക്.
തുടര്‍ച്ചയായി ഏഴാം മാസമാണ് വാടക സൂചിക കുറയുന്നത്. ജൂണില്‍ 2.8ഉും മെയില്‍ 2.5ഉും കുറഞ്ഞിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മൂന്ന് മാസങ്ങളില്‍ 0.5 ശതമാനം മുതല്‍ 0.9 വരെയാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈയില്‍ വാടക സൂചിക നാലു ശതമാനം കുറഞ്ഞിട്ടുണ്ട്.വീട്, ജലം, വൈദ്യുതി, ഗ്യാസ്, പെട്രോള്‍ എന്നിവയാണ് പണപ്പെരുപ്പത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ഇതിന്റെ സൂചിക ജൂലൈയില്‍ 1.3 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.